കിക്‌മ എം.ബി.എ: സഹകാരികളുടെ ആശ്രിതര്‍ക്ക് 20 സീറ്റ്
സംസ്ഥാന സഹകരണയൂണിയന്റെ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (കിക്‌മ) എംബിഎ കോഴ്‌സിന്റെ 2025-27ബാച്ചിലെ 60 സീറ്റില്‍ 20സീറ്റ് സഹകാരികളുടെ ആശ്രിതര്‍ക്കായി മാറ്റിവച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്‌ണന്‍ നായര്‍ അറിയിച്ചു. ഇവര്‍ക്കു സെമസ്‌റ്റര്‍ ഫീസ് ഇളവുമുണ്ട്. കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്‌ത കിക്‌മയിലെ എംബിഎക്ക് എഐസിടിഇയുടെ അംഗീകാരമുണ്ട്. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍റിസോഴ്‌സ്, സിസ്‌റ്റംസ്, ലോജിസ്‌റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനുമുണ്ട്. 50%മാര്‍ക്കോടെ ബിരുദവും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് സ്‌കോറും ഉള്ളവര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോമും വിശദവിവരവും www.kicma.ac.inhttp://www.kicma.ac.in ല്‍ ലഭിക്കും. അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്‌ത് 500 രൂപ ഓണ്‍ലൈന്‍ പേമെന്റ് നടത്താം. സഹകരണസംഘം ജീവനക്കാരുടെ ആശ്രിതരാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം, ഡയറക്ടര്‍ , കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, നെയ്യാര്‍ ഡാം പിഒ, തിരുവനന്തപുരം 695572 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരം 8547618290, 9188001600 എന്നീ നമ്പരുകളില്‍ അറിയാം.
കിക്‌മയിലെ ആദ്യബാച്ച് മുതല്‍ എംബിഎ പ്രവേശനം നേടിയ എല്ലാവരും മികച്ചനിലയില്‍ ജയിക്കുകയും എല്ലാവര്‍ക്കും ജോലി ലഭിക്കത്തക്കവിധം കാമ്പസ് സെലക്ഷന്‍ കിട്ടുകയും ചെയ്‌തിട്ടുണ്ടെന്നും, കോമ്പറ്റീഷന്‍ സക്‌സസ് ആന്റ് ജിഎച്ച്‌ആര്‍ഡി സര്‍വേയില്‍ കഴിഞ്ഞ മൂന്നുവര്‍ഷവും കേരളത്തിലെ ഏറ്റവും മികച്ച് ഗവണ്‍മെന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടായി കിക്‌മ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വര്‍ഷങ്ങളായി സ്ഥാപനത്തിനു ദേശീയതലത്തില്‍ ആറാംറാങ്കുണ്ടെന്നും സഹകരണയൂണിയന്‍ ചെയര്‍മാന്‍ അറിയിച്ചു.