നീതി കൺസ്യൂമർ മാർട്ട്പ്രവർത്തനം ആരംഭിച്ചു
കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നീട്ടൂരിൽ ആരംഭിച്ച നീതി കൺസ്യൂമർ മാർട്ട് കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രിയും സഞ്ചാരിക്കുന്ന നീതി മാർട്ടിന്റെ ഉദ്ഘടനം സഹകരണ വകുപ്പ് പ്ലാനിംഗ് എ.ആർ എ.കെ അഗസ്റ്റിനും കൺസ്യൂമർ ക്രഡിറ്റ് കാർഡ് വിതരണ ഉദ്ഘാടനം വടകര അസി. രജി. ജനറൽ സുധീഷ്.ടി യും നിർവഹിച്ചു.