കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്: വി.എന്‍. വിനോദ്കുമാര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) തിരുവനന്തപുരം ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റായി വി.എന്‍. വിനോദ് കുമാറിനെയും സെക്രട്ടറിയായി വി. വിജയകുമാറിനെയും ട്രഷററായി എസ്. പ്രേംലാലിനെയും തിരഞ്ഞെടുത്തു. ബിന്ദു എസ്, ആര്. രവീന്ദ്രന് നായര്‍, ജെ.എല്‍. സജിന്‍ ( വൈസ് പ്രസിഡന്റുമാര്‍ ), എം.എന്‍. ഷൈലജ, കെ. ഹരീഷ്, വി. വിജയകുമാര്‍ കഴക്കൂട്ടം (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരാണു മറ്റു ഭാരവാഹികള്‍.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആര്. രാമു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അനില്‍കുമാര്‍ അധ്യക്ഷനായി. ആറ് കേന്ദ്രത്തില്‍ നിന്നു പ്രതിനിധികള്‍ വെര്‍ച്വലായി സമ്മേളനത്തില്‍ പങ്കെടുത്തു. നാല്‍പത്തിയഞ്ചംഗ ജില്ലാ കമ്മിറ്റിയേയും പതിനേഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
സര്‍വീസില്‍ നിന്നു വിരമിച്ച യൂണിയന് നേതാക്കളുടെ യാത്രയയപ്പ് സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിഷയമായ സഹകരണത്തില്‍ ഭരണഘടനാ ഭേദഗതികളിലൂടെ പിടിമുറുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
[mbzshare]