വെണ്ണല സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി
വെണ്ണല സഹകരണ ബാങ്ക് വെണ്ണല ഗവ.ഹൈസ്‌ക്കൂളില്‍ കിഡ്‌സ് സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി. സഹകരണ ബാങ്കിംഗ് /ബാങ്കിംഗ് ഇതര സേവനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്റെയും വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള സഹകരണ നിക്ഷേപ പദ്ധതിയാണിത്.
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിക്ഷേപ ചെപ്പില്‍ ഓരോ ദിവസവും നിക്ഷേപിക്കുന്ന ചെറിയ തുകകള്‍ എല്ലാമാസവും ആദ്യ പ്രവര്‍ത്തി ദിനത്തില്‍ ബാങ്കിന്റെ കളക്ഷന്‍ ഏജന്റുമാര്‍ വിദ്യാലയത്തില്‍ എത്തി ശേഖരിക്കുകയും ആദ്യായന വര്‍ഷാരംഭത്തില്‍ പലിശ സഹിതം തിരികെ നല്‍കുന്ന പദ്ധതിയാണിത്.
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വെണ്ണല ഗവ.ഹൈസ്‌കൂളില്‍ വച്ച് നടന്ന യോഗത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സഹ.ജോ. രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ നിര്‍വഹിച്ചു. വെണ്ണല സഹ.ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷനായി.കണയന്നൂര്‍ അസി. രജിസ്ട്രാര്‍ കെ.ശ്രീലേഖ, കൗണ്‍സിലര്‍ കെ.ബി.ഹര്‍ഷല്‍, ഹെഡ്മാസ്റ്റര്‍ പി.പി.സുരേഷ് ബാബു,പി.ടി.എ പ്രസിഡെന്റ് വി.എ.അനീര്‍,ബിജി അനില്‍കുമാര്‍,ടി.എസ്.ഹരി,മദര്‍ പി.ടി.എ പ്രസിഡെന്റ് പാത്തു.ടി.ഐ എന്നിവര്‍ സംസാരിച്ചു.