സെപ്റ്റംബർ 25 ന് താലൂക്ക്തല സഹകാരി ധർണ്ണ; 18 ലെ ധർണയിൽ UDF പങ്കെടുക്കില്ല

moonamvazhi

സെപ്റ്റംബർ പതിനെട്ടാം തീയതി താലൂക്ക് തലങ്ങളിൽ നടത്തുന്ന സർക്കിൾ സഹകരണ യൂണിയന്റെ ധർണയിൽ യുഡിഎഫ് സഹകാരികൾ പങ്കെടുക്കില്ലെന്ന് അഡ്വ.കരകുളം കൃഷ്ണപിള്ള അറിയിച്ചു. അതേസമയം സെപ്റ്റംബർ 25 ന് താലൂക്ക് തലങ്ങളിൽ യുഡിഎഫ് സഹകാരികൾ ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ നിയമവും ബാങ്കിംഗ് ഭേദഗതി നിയമവും ഏറെ ആശങ്കയോടെയാണ് സഹകാരികൾ കാണുന്നത്. കേരളത്തിൽ ശക്തമായ അടിത്തറയുള്ള കാർഷിക വായ്പ സംഘങ്ങളെ ബാധിക്കുന്ന മോഡൽ ബൈലോയെ സംബന്ധിച്ച് സഹകാരികളുമായോ രാഷ്ട്രീയ നേതൃത്വങ്ങളുമായോ ഒരു ചർച്ചയ്ക്ക് പോലും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും അവരുടെ സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ നൽകി ഈ ബൈലോ അംഗീകരിച്ചുകഴിഞ്ഞു. കേരളത്തിലെ ഭരണകൂടത്തോട് ബന്ധപ്പെട്ടവർ നടത്തിയ ചർച്ചയിൽ പറഞ്ഞ അഭിപ്രായങ്ങൾ നിയമസഭയിൽ പോലും വ്യക്തമാക്കിയിട്ടില്ല.- അഡ്വ.കരകുളം കൃഷ്ണപിള്ള അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News