15 അസി. രജിസ്ട്രാര്‍മാര്‍ക്കും അസി. ഡയറക്ടര്‍മാര്‍ക്കും ഹയര്‍ ഗ്രേഡ് അനുവദിച്ചു

moonamvazhi
സഹകരണസംഘം അസി. രജിസ്ട്രാര്‍ ( ഹയര്‍ ഗ്രേഡ് ) തസ്തികയില്‍ പതിനഞ്ച് ഒഴിവുകള്‍ ഉണ്ടായതിനെത്തുടര്‍ന്നു സര്‍ക്കാരിന്റെ 2021 ആഗസ്റ്റ് പതിനൊന്നിലെ 481 /  2021  / സഹ നമ്പര്‍ ഉത്തരവു പ്രകാരം സീനിയര്‍മാരായ പതിനഞ്ചു അസി. രജിസ്ട്രാര്‍ /  അസി. ഡയറക്ടര്‍മാര്‍ക്കു ഹയര്‍ ഗ്രേഡ് അനുവദിച്ചു.

അസി. രജിസ്ട്രാര്‍ /  അസി. ഡയറക്ടര്‍ ( ഹയര്‍ ഗ്രേഡ് ) തസ്തികയില്‍നിന്നു പതിനാലു പേര്‍ വിരമിക്കുകയും അസി. രജിസ്ട്രാര്‍ ( ഹയര്‍ ഗ്രേഡ് ) തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ജീവനക്കാരന്‍ വിരമിക്കുന്നതിനു മുന്നോടിയായി അവധിയില്‍ പ്രവേശിക്കുകയും ചെയ്തതിനാലാണു പതിനഞ്ച് ഒഴിവുകളുണ്ടായത്. സഹകരണസംഘം അസി. രജിസ്ട്രാര്‍ /  അസി. ഡയറക്ടര്‍ തസ്തികകളുടെ 25 ശതമാനം ഹയര്‍ ഗ്രേഡ് തസ്തികകളായിരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുള്ളതിനാലാണു സീനിയോറിറ്റി ലിസ്റ്റില്‍നിന്നും ഏറ്റവും സീനിയറായിട്ടുള്ള പതിനഞ്ചു പേര്‍ക്കു ഹയര്‍ ഗ്രേഡ് അനുവദിച്ചത്.

ഹയര്‍ ഗ്രേഡ് അനുവദിച്ചിട്ടുള്ള അസി. രജിസ്ട്രാര്‍ /  അസി. ഡയറക്ടര്‍മാരുടെ പേരുകള്‍ ഇനി പറയുന്നു:  ജലജാറാണി കെ.ആര്‍, അജിത് കെ. ശ്രീധര്‍, വി. ജലന്തര്‍, ഫത്തിഷ എ, പ്രമീള ആര്‍, എം.പി. അനില്‍കുമാര്‍, എസ്. നിര്‍മലാദേവി, ബാലകൃഷ്ണന്‍ വി, അനിത ടി, രഞ്ജു ആര്‍, സുനീത് ചന്ദ്രന്‍, മേരി ഡെയ്‌സി, കെ. ഷീജ, കെ. ദീപു, അജി എ.

Leave a Reply

Your email address will not be published. Required fields are marked *

Latest News