ദേശീയസഹകരണയൂണിയനില്‍ 12 ഒഴിവുകള്‍

Moonamvazhi

ദേശീയ സഹകരണ യൂണിയന്‍ (എന്‍.സി.യു.ഐ) ഡയറക്ടറുടെ ഒന്നും അസിസ്റ്റന്റ് ഡയറക്ടറുടെയും അസിസ്റ്റന്റിന്റെയും നാലുവീതവും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ രണ്ടും ഇലക്ട്രീഷ്യന്റെ ഒന്നും ഒഴിവുകളിലേക്കു നേരിട്ടു നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത: റെഗുലര്‍ ബിരുദാനന്തരബിരുദം-സഹകരണം/ ധനശാസ്ത്രം/ കോമേഴ്‌സ്/ കൃഷി/ മാസ് കമ്മൂണിക്കേഷന്‍/ മാധ്യമപ്രവര്‍ത്തനം/ പബ്ലിക് റിലേഷന്‍/ സോഷ്യല്‍ വര്‍ക്ക്/ വിദ്യാഭ്യാസം/ ഗ്രാമീണവികസനം/ സ്ഥിതിവിവരശാസ്ത്രം/ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(എച്ച്.ആര്‍/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്)/ കാര്‍ഷികബിസിനസ്/ ഹോംസയന്‍സ്/ സിഎ/ ഐസിഡബ്ലിയുഎ/ യുജിസിഅംഗീകൃതസര്‍വകലാശാലയില്‍നിന്നുള്ള 55%മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം (സഹകരണനിയമം). അഭികാമ്യയോഗ്യതകള്‍: സഹകരണമാനേജ്‌മെന്റില്‍ ഡിപ്ലോമ(എച്ച്ഡിസിഎം)/ സഹകരണബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ (ഡിസിബിഎം). കോര്‍ വിഷയത്തില്‍ പി.എച്ച്.ഡി.(എന്‍.സി.യു.ഐ.യിലോ അതിന്റെ പരിശീല നകൗണ്‍സിലിലോ സഹകരണവിദ്യാഭ്യാസ പ്രോജക്ടുകളിലോ ഒക്കെ 10 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം മതിയാകും) ഏതെങ്കിലും പ്രമുഖസ്ഥാപനത്തില്‍ ഇതുമായി ബന്ധപ്പെട്ട തൊഴില്‍, പരിശീലന, ഗവേഷണ, അധ്യാപന, ഭരണ, മാനേജ്‌മെന്റ്, എക്സ്റ്റന്‍ഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, എച്ച്.ആര്‍.എം, ധനകാര്യ, പബ്ലിക്കേഷന്‍ മേഖലകളിലെതിലെങ്കിലും സീനിയര്‍ മാനേജര്‍തലത്തില്‍ 10വര്‍ഷത്തെ പരിചയമുണ്ടാകണം. ഇതില്‍ അഞ്ചുവര്‍ഷമെങ്കിലും പി.ബി-3 ഗ്രേഡില്‍ 15600-39100 പ്ലസ് 6600രൂപ ഗ്രേഡ്‌പേ ഉള്ള തസ്തികകളില്‍ ആയിരിക്കണം.കമ്പ്യൂട്ടര്‍ പ്രവര്‍ത്തനവൈദഗ്ധ്യം ഉണ്ടായിരിക്കണം. പ്രായപരിധി 50വയസ്സ്.ശമ്പളം: 78800-209200രൂപ.

അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികക്കുള്ള വിദ്യാഭ്യാസയോഗ്യത, അഭിലഷണീയ യോഗ്യത എന്നിവ ഡയറക്ടര്‍ തസ്തികയുടെതുതന്നെ.എന്‍.സി.യു.ഐ.യിലും മറ്റും 10 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം മതിയെന്ന വ്യവസ്ഥ ഇതിനും ബാധകമാണ്. ബന്ധപ്പെട്ട തൊഴില്‍, പരിശീലനം, ഗവേഷണം, അധ്യാപനം, ഭരണം, മാനേജ്‌മെന്റ്, എക്സ്റ്റന്‍ഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, എച്ച്.ആര്‍.എം, ധനകാര്യം, പബ്ലിക്കേഷന്‍, പബ്ലിസിറ്റി, നിയമം എന്നിവയിലൊന്നില്‍ ഏതെങ്കിലും പ്രമുഖസ്ഥാപനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.പ്രായപരിധി 35 വയസ്സ്. ശമ്പളം: 53100-167800 രൂപ.അസിസ്റ്റന്റ് തസ്തികയ്ക്കുവേണ്ട വിദ്യാഭ്യാസയോഗ്യത ബിരുദമാണ്. അംഗീകൃതസര്‍വകലാശാലയിലോ സ്ഥാപനത്തിലോനിന്ന് ടാലിസര്‍ട്ടിഫിക്കറ്റും എംഎസ് ഓഫീസ് ഓട്ടോമേഷനും സഹിതമുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ അഭികാമ്യം. ഏതെങ്കിലും പ്രമുഖസ്ഥാപനത്തിലോ സഹകരണസ്ഥാപനത്തിലോ സ്വകാര്യസ്ഥാപനത്തിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വയംഭരണസ്ഥാപനത്തിലോ ഇന്‍സ്റ്റിറ്റിയൂഷനിലോ സര്‍വകലാശാലയിലോ തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തെ സര്‍വീസ് യു.ഡി.സി. ഗ്രേഡിലോ തത്തുല്യമായ ബി.പി-2 5200-20200 പ്ലസ് ജി.പി. നിരക്കിലുള്ള തസ്തികയിലോ തത്തുല്യതസ്തികയിലോ ഉണ്ടായിരിക്കണം.പ്രായപരിധി: 35 വയസ്സ്. ശമ്പളം: 35400-112400രൂപ.

എല്‍.ഡി.ക്ലര്‍ക്കിനുവേണ്ടതു ബിരുദവും ആറുമാസത്തെയെങ്കിലും ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ പരിശീലനസര്‍ട്ടിഫിക്കറ്റുമാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യാനുള്ള വൈദഗ്ധ്യം, ടാലി ഓപ്പറേഷനില്‍ പ്രാവീണ്യത്തോടെയുള്ള കോമേഴ്‌സ് ബിരുദം, ലൈബ്രറിസയന്‍സ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ, ഫോട്ടോഗ്രാഫി/ ഫിലിം/ വീഡിയോ ക്യമറ/ ഓഡിയോവിഷ്വല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയവും വൈദഗ്ധ്യവും, സ്റ്റെനോഗ്രാഫി പ്രാവീണ്യം, ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും തര്‍ജമചെയ്യുന്നതിലുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കോ ഹിന്ദിയില്‍ 30 വാക്കോ ടൈപ്പ് ചെയ്യാന്‍ കഴിവുണ്ടായിരിക്കണം.പ്രായപരിധി 25 വയസ്സ്. ശമ്പളം: 19900-63200 രൂപ.ഇലക്ട്രീഷ്യന വേണ്ടത് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഇലക്ട്രിക്കല്‍ ജോലിയില്‍ അഞ്ചുവര്‍ഷത്തെ പരിചയവുമാണ്.കമ്പ്യൂട്ടര്‍ പ്രാവീണ്യം അഭികാമ്യം. പ്രായപരിധി 30വയസ്സ്. ശമ്പളം 18000-56900 രൂപ. ഓരോതസ്തികയ്ക്കും ഓരോ ഉദ്യോഗാര്‍ഥിയും 885രൂപ (18% ജി.എസ്.ടി.സഹിതം) അപേക്ഷാഫീസ് എസ്.ബി.ഐ.കളക്ട് ഫെസിലിറ്റി ഉപയോഗിച്ച് അടയ്ക്കണം.2024 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണു പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുക. അര്‍ഹരായവര്‍ക്കു വയസ്സിളവു ലഭിക്കും. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. ന്യൂഡല്‍ഹിയില്‍ മാത്രമായിരിക്കും എഴുത്തു പരീക്ഷാകേന്ദ്രം. കൂടുതല്‍ വിവരം www.ncui.coop എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഈ സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. 2025 ജനുവരി അഞ്ചിനകം അപേക്ഷിക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 145 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News