104 കെ.എ.എസ്സുകാര്‍ക്കും നിയമനം; മൂന്നു പേര്‍ സഹകരണവകുപ്പില്‍

moonamvazhi

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ( കെ.എ.എസ് ) ആദ്യ ബാച്ചിലെ 104 പേര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കി. ഇവരില്‍ മൂന്നു പേരെ ( അഭിജിത് എസ്, ബിജിമോള്‍ കെ.ബി. ജയന്‍ ടി. ) സഹകരണവകുപ്പിലാണു നിയമിച്ചിരിക്കുന്നത്.

അഭിജിത് എസ്സിനെ തിരുവനന്തപുരം സഹകരണസംഘം രജിസ്ട്രാര്‍ഓഫീസില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ക്രെഡിറ്റ് – I ) ആയും ബിജിമോള്‍ കെ.ബി.യെ എറണാകുളം സഹകരണ ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) ഓഫീസില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ഭരണം ) ആയും ജയന്‍ ടി.യെ കണ്ണൂരില്‍ സഹകരണ രജിസ്ട്രാറുടെ കാര്യാലയത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ( വിജിലന്‍സ് ) ആയുമാണു നിയമിച്ചിരിക്കുന്നത്.

104 പേരടങ്ങിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍ ( ജൂനിയര്‍ ടൈം സ്‌കെയില്‍ ) ട്രെയിനിമാര്‍ ഈയിടെയാണു തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ആദ്യ ബാച്ചില്‍ 36 പേര്‍ വനിതകളാണ്.

Leave a Reply

Your email address will not be published.