100 പേരില്‍ വിജയകരമായി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എം.വി.ആര്‍ കാന്‍സർ സെന്റര്‍

moonamvazhi

മുതിർന്ന 100 പേരിൽ മജ്ജ വിജയകരമായി മാറ്റിവെച്ചുകൊണ്ട് കാൻസറിനെതിരായ പോരാട്ടത്തിൽ കോഴിക്കോട്ടെ എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയൊരു നാഴികക്കല്ല്കൂടി സൃഷ്ടിച്ചു. ഓരോ മജ്ജ മാറ്റിവെക്കലും അർബുദത്തോടും അതേസമയം അകാലമരണ സാധ്യതയോടുമുള്ള ഒരു മനുഷ്യന്റെ പോരാട്ടവും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും കൂടിയാണ്. വിജയകരമായ ഈ ദൗത്യം നൂറിലെത്തിച്ച മെഡിക്കൽ സംഘത്തിന് നന്ദി രേഖപ്പെടുത്തുന്നു. കാൻസറിനെതിരായ പോരാട്ടത്തിൽ എന്നും സമൂഹത്തോടൊപ്പം എം.വി.ആർ കാൻസർ സെന്റർ ഉണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News