100 കോടി രൂപയുടെ പലിശ രഹിത വായ്പയുമായി പെരിന്തൽമണ്ണ അർബൻ ബാങ്ക്. ദുരിതാശ്വാസ നിധിയിലേക്ക് 86.5 ലക്ഷം രൂപ നൽകി.

adminmoonam

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ 100 കോടി രൂപയുടെ പലിശ രഹിത വായ്പ നൽകാൻ തീരുമാനിച്ചതായി പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 86.5 ലക്ഷം രൂപ നൽകിയതായും ഭരണസമിതി അറിയിച്ചു. 19ന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രവാസികൾക്കും , വ്യാപാരികൾക്കും , സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്കും സ്വർണപ്പണയത്തിൽ 50,000 രൂപ വരെ നാല് മാസത്തെ കാലാവധിയിൽ പലിശരഹിത വായ്പ നൽകാൻ ബാങ്ക് ഭരണ സമിതി തീരുമാനിച്ചു.
പവന് 25000 രൂപ വെച്ചാണ് ഈ വായ്പ അനുവദിക്കുന്നത് ,ഇതിനായി 100 കോടി രൂപ മാറ്റി വെച്ചതായി ഭരണസമിതി പറഞ്ഞു. വായ്പാ വിതരണ ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ അബ്ദുൽ മജീദ്, വ്യാപാരി ഏകോപന സമിതി സെക്രട്ടറി സുബ്രഹ്മണ്യനു നൽകി നിർവഹിച്ചു. ബാങ്ക് ജനറൽ മാനേജർ വി. മോഹൻ, ഡെവലപ്മെന്റ് ഓഫീസർ എസ്.ആർ. രവിശങ്കർ, സീനിയർ മാനേജർ ടി.കെ.ജയൻ, അപ്രൈസർ അനിൽ അനിൽ എന്നിവർ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്കിന്റെ പൊതുനന്മ ഫണ്ടും ചേർത്ത് 86,46,391 രൂപഇതിനോടക്കം ബാങ്ക് നൽകി.

Leave a Reply

Your email address will not be published.

Latest News