സൗജന്യ ആംബുലന്‍സ് സേവനവുമായി കൊടിയത്തൂര്‍ ബാങ്ക്
കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. കോവിഡ് രോഗവ്യാപനം തീവ്രമാവുന്ന സാഹചര്യത്തിലാണ് സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്. കൊടിയത്തൂര്‍ പരിസരങ്ങളിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഈ സേവനമേര്‍പ്പെടുത്തിയത്.
മലയോര പഞ്ചായത്തുകളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമാവുമ്പോള്‍ രോഗികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതിന് ഒരു പരിഹാരമായാണ് ബാങ്ക് നേരിട്ട് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്.
ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് വി. വസീഫ് ആംബുലന്‍സ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ഡയരക്ടര്‍ എ.സി. നിസാര്‍ ബാബു, സെക്രട്ടറി കെ. ബാബുരാജ്, സി. ഹരീഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു