സഹകരണ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; കിക്മയിലെ ജീവനക്കാര്‍ക്ക് ശമ്പള ആനുകൂല്യം
സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സഹകരണ യൂണിയനും സാമ്പത്തിക സഹായം അനുവദിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പള ആനുകൂല്യം നല്‍കുന്നതിനും സഹകരണ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതുമാണ് സഹകരണ യൂണിയനും പ്രധാനമായും ഫണ്ട് അനുവദിച്ചത്.
കിക്മയിലെ ജീവനക്കാര്‍ക്കാണ് ശമ്പള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 27.27 ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. എച്ച്.ഡി.സി., ജെ.ഡി.സി. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിനായി 25ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. ജെ.ഡി.സി. പരിശീലന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 80.ലക്ഷം രൂപയും അനുവദി
ച്ചിട്ടുണ്ട്.
കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന് (കേപ്പ്) വരുമാനനഷ്ടം നികുത്തുന്നതിന് പത്തുകോടിരൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. കേപ്പിനും സഹകരണ യൂണിയനുമായി 11.32 കോടിരൂപയാണ് മൊത്തം നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ നല്‍കുന്ന പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍നിന്നാണ് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുക. ഇതിനായി മാര്‍ച്ച് 20ന് ചേര്‍ന്ന സഹകരണ ഉന്നതതല സമിതി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും ഫണ്ട് അനുവദിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇത് വിലയിരുത്തിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.