സഹകരണ വകുപ്പിന്റെ സമ്പൂര്‍ണ ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

സഹകരണ വകുപ്പിലെ സമ്പൂര്‍ണ ഇ ഓഫീസ് പ്രവര്‍ത്തനങ്ങളുടെയും സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനത്തിന്റെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.

ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍) ഡി. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ രാഖി രവികുമാര്‍ ആശംസ അര്‍പ്പിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ അദീല അബ്ദുള്ള നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News