സഹകരണ പെന്‍ഷന്‍കാര്‍ഫെബ്രുവരി 28 നകം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ്സമര്‍പ്പിക്കണം
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം പെന്‍ഷന്‍ വാങ്ങുന്നവര്‍ 2022 ഫെബ്രുവരി 28 നകം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണെന്നു പെന്‍ഷന്‍ ബോര്‍ഡിനുവേണ്ടി അഡീഷണല്‍ രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇങ്ങനെ ചെയ്യാത്തവരുടെ പെന്‍ഷന്‍ മറ്റൊരറിയിപ്പു കൂടാെത 2022 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നതാണെന്നു ഉത്തരവില്‍ പറയുന്നു.
സഹകരണ പെന്‍ഷന്‍ വാങ്ങുന്നവര്‍ 2021 ഡിസംബര്‍ 31 നകം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണു നേരത്തേ നിര്‍ദേശിച്ചിരുന്നത്. അങ്ങനെ ചെയ്യാത്തവരുടെ പെന്‍ഷന്‍ 2022 ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും ധാരാളം പേര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയുണ്ടായില്ല. ഇങ്ങനെയുള്ളവര്‍ക്കു ഒരവസരം കൂടി നല്‍കാന്‍ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി തീരുമാനിച്ചതിനെ തുടർന്നാണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടിയത്.