സഹകരണ തണ്ണീർപന്തൽ തുടങ്ങി
ഫറോക്ക് റീജിണൽ അഗ്രിക്കൾച്ചറിസ്റ്റ്സ് ആൻഡ് ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ തണ്ണീർപന്തൽ തുടങ്ങി. പതിനാലാം വാർഡ് കൗൺസിലർ ഷാനൂഫിയ പന്ത്രണ്ടാം വാർഡ് കൗൺസിലർ അൻവർ അലിയ്ക്ക് സംഭാരം നൽകി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു.
സംഘം ഡയറക്ടർമാരായ ഗോപാലകൃഷ്ണൻ വി. സി, വിനോദ്, കൃഷ്ണകുമാർ, ഉഷ, ദേവ് കുമാർ പന്നിക്കാമാഠം, ഷാലു, ബാലൻ, എന്നവർ സംസാരിച്ചു. സംഘം സെക്രട്ടറി രാഹുൽ. ടി. പി നന്ദി പറഞ്ഞു.