സഹകരണ ജീവനക്കാര്‍ക്കെതിരായ ചട്ടം ഭേദഗതി പൂര്‍ണ്ണമായും പിന്‍വലിക്കണം: സെക്രട്ടറീസ് സെന്റര്‍

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രമോഷനെ ദോഷകരമായി ബാധിക്കുന്ന സഹകരണ ചട്ടം ഭേദഗതി സംപൂർണ്ണമായും പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന സമിതി  സഹകരണ മന്ത്രിക്കും ഗവ. സെക്രട്ടറിക്കും നിവേദനം നൽകി.

നിലവിലുള്ള സഹകരണ ചട്ടം 185 (2) IVല്‍ ഭേദഗതി വരുത്തിയാണ് പ്രാഥമിക സഹകരണ ബാങ്കുകളിലെയും അർബൺ ബാങ്കുകളിലേയും അസിസ്റ്റന്റ് സെക്രട്ടറി/ മാനേജര്‍/ തതുല്ല്യ തസ്തികകൾ നികത്തുന്നതിന് ഇനി മുതൽ 1:1 അനുപാതത്തിൽ പ്രമോഷൻ നൽകുന്നതോടൊപ്പം നേരിട്ടുള്ള നിയമനവുംനടത്തണമെന്നതാണ് ഭേദഗതി. ഇത് ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരുന്നസഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും സഹകരണ മേഖലയുടെ വളര്‍ച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കരുടെ മനോവീര്യവുംആത്മവിശ്വാസവും തകര്‍ക്കാനിടയാക്കുമന്നും യഥാക്രമം 20 കോടിയിലും 100 കോടിയിലും അധികം നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ഇത് പ്രതികൂലമായി ബാധിക്കുകയെന്നും  ചട്ടം ഭേദഗതി അടിയന്തിരമായി പിന്‍വലിച്ചില്ലങ്കില്‍ യോജിച്ച പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സെക്രട്ടറീസ് സെന്റര്‍ അറിയിച്ചു.

പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ ഭാഗ്യനാഥ്, നാസര്‍ എളങ്കൂര്‍, പി.ടി.മന്‍സൂര്‍, ഹമീദ് വേങ്ങര, അബ്ദുല്‍ അസീസ് വെട്ടിക്കാട്ടിരി, സൈഫുള്ള കറുമുക്കില്‍, ജേഫർ മഞ്ചേരി , ആയിഷക്കുട്ടി ഒളകര, ജുമൈലത്ത് കാവന്നൂര്‍, യൂസുഫ് പള്ളിപ്പുറം, അബൂബക്കര്‍ പുലാമന്തോള്‍, അഷ്‌റഫ് അരക്കുപറമ്പ് സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News