സഹകരണ കോണ്‍ഗ്രസ്സ്: പതാക ജാഥ 17 ന് കോഴിക്കോട്ടെത്തും
ജനുവരി 21, 22 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോണ്‍ഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നടത്തുന്ന പതാക ജാഥ 17ന് കോഴിക്കോട്ടെത്തും. മാവൂർ റോഡിൽ (കുരിശുപളളിക്ക് എതിർവശം) ഉച്ചക്ക് 12 മണിക്ക് സ്വീകരണം നൽകും.
കൺസ്യൂമർ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ ജാഥയുടെ ക്യാപ്റ്റൻ. കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുബ്രഹ്മണ്യനാണ് വൈസ് ക്യാപ്റ്റൻ.