സഹകരണ എക്‌സ്‌പോ വന്‍വിജയം – വി.എന്‍. വാസവന്‍

Deepthi Vipin lal

രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും സഹകരണ എക്‌സ്‌പോ നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍. എക്‌സ്‌പോയെ കുറിച്ചുള്ള വിലയിരുത്തല്‍ നടത്തുകയായിരുന്നു അദ്ദേഹം. തികച്ചും ആവേശകരവും ആഹ്ലാദകരവുമായ ഒരു അനുഭവമായിരുന്നു സഹകരണ എക്‌സ്‌പോ. ഇത്രയധികം എക്‌സ്‌പോ വിജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഈ മേഖലയിലെ എല്ലാ സാധനങ്ങളെയും ഒരൊറ്റ കുടക്കീഴില്‍ അവതരിപ്പിക്കുക എന്നതായിരുന്നു എക്‌സ്‌പോ നടത്തുന്നതു കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ വിചാരിച്ചതിലും വളരെ വന്‍ വിജയമായിരുന്നു എക്‌സ്‌പോ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സഹകരണപ്രസ്ഥാനം എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാനും ഇതുവഴി സാധിച്ചു.

സഹകരണ ഉത്പന്നങ്ങളുടെ വിപണനം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, പ്രഭാഷണ പരിപാടികള്‍ കൂടാതെ വൈകുന്നേരങ്ങളില്‍ വ്യത്യസ്തമാര്‍ന്ന വിവിധ തരത്തിലുള്ള കലാവിരുന്നുകള്‍ തുടങ്ങി, എല്ലാം തന്നെ മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് എക്‌സ്‌പോ കാണാനായി എത്തിയത്. നല്ല രീതിയിലുള്ള വിപണനവും എക്‌സ്‌പോയില്‍ നടന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പല സംഘത്തിലും സാധനങ്ങളെല്ലാം തീര്‍ന്ന് വീണ്ടും സാധനങ്ങള്‍ ഇറക്കേണ്ടതായി വന്നിട്ടുണ്ട്. സഹകരണ എക്‌സ്‌പോ അതിന്റെ പൂര്‍ണ ലക്ഷ്യത്തിലും വ്യാപ്തിയിലും എത്തി. കൂടാതെ പുതുതായി രജിസ്റ്റര്‍ ചെയ്ത 30 യുവജന സഹകരണ സംഘങ്ങളില്‍ 8 സംഘങ്ങളും എക്‌സ്‌പോയില്‍ പങ്കെടുത്തിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.