സഹകരണലോകോളേജ് അദാലത്ത് സംഘടിപ്പിച്ചു

moonamvazhi

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണനിയമകലാലയമായ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയും ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയും ചേര്‍ന്നു കോളേജില്‍ അദാലത്ത് സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയും സബ്ജഡ്ജിയുമായ എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അനീഷ ഷംസ് അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി തര്യച്ചന്‍, സഹകരണ ലോകോളേജ് പ്രസിഡന്റ് പി.ജെ. ജോര്‍ജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജോര്‍ജി നീറണാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!