സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള അപകടമരണ പരിരക്ഷ 15 ലക്ഷം രൂപയാക്കി, പ്രീമിയം ഇനി ആയിരം രൂപ

moonamvazhi

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കിയിട്ടുള്ള ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ( GPAIS ) പ്രകാരം അപകടമരണത്തിനു നല്‍കിവരുന്ന പരിരക്ഷ 10 ലക്ഷം രൂപയില്‍നിന്നു 15 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അപകടം അല്ലാതെയുള്ള എല്ലാ മരണങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പു വരുത്തും. പദ്ധതിയുടെ പേര് ജീവന്‍രക്ഷാ പദ്ധതി എന്നാക്കി മാറ്റിയിട്ടുമുണ്ട്. 2023 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ പ്രീമിയം 500 രൂപയില്‍ നിന്നു ആയിരം രൂപയായി വര്‍ധിക്കും.

2023 ജനുവരി ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുണ്ടാകുന്ന അപകടങ്ങളുടെ ക്ലെയിമുകള്‍ക്കു 2022 നവംബര്‍ 21 ലെ ഉത്തരവു പ്രകാരമുള്ള GPAIS ഇന്‍ഷുറന്‍സ് പരിരക്ഷയേ ലഭിക്കൂ എന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയം തുകയടച്ച് ഇതിനകം പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള അര്‍ഹരായ ജീവനക്കാര്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെയുള്ള ഒമ്പതു മാസത്തെ ആനുപാതിക പ്രീമിയം തുകകൂടി അടയ്ക്കണം. ഇതനുസരിച്ച് സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ 875 രൂപയും ജി.എസ്.ടി.യുമാണ് ( 375 രൂപയും ജി.എസ്.ടി.യും അധികം ) അടയ്‌ക്കേണ്ടത്.

ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം:

DOC-20230222-WA0087.

Leave a Reply

Your email address will not be published.