വ്യാജകൈത്തറി: ജാഗ്രത വേണം

moonamvazhi

ഓണക്കാലവില്‍പ്പന ലക്ഷ്യമാക്കി കൈത്തറി ഉത്പ്പന്നങ്ങളുടെ വ്യാജരൂപങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇതു യഥാര്‍ഥകൈത്തറിയുടെ വില്‍പ്പനയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹാന്റക്‌സ് ഭരണസമിതിയംഗവും 3428-ാംനമ്പര്‍ പറവൂര്‍ കൈത്തറി നെയ്ത്ത്‌സഹകരണസംഘം പ്രസിഡന്റുമായ ടി.എസ്. ബേബി പ്രസ്താവനയില്‍ പറഞ്ഞു.

കൈത്തറിവസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതു മനസ്സിലാക്കിയ ചിലരാണു വ്യാജകൈത്തറിവ്യാപനത്തിനു പിന്നിലെന്നു പറയപ്പെടുന്നു. കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരം വസ്ത്രങ്ങളില്‍ കൈത്തറിസഹകരണസംഘങ്ങള്‍ പതിക്കുന്ന ഹാന്റ്‌ലൂംമാര്‍ക്ക് എംബ്ലം നോക്കി യഥാര്‍ഥകൈത്തറി തിരിച്ചറിയാം. നാലു മേഖലയിലായി സംസ്ഥാനത്തെ അഞ്ഞൂറോളം കൈത്തറി സഹകരണസംഘങ്ങളും അവയുടെ അപ്പെക്‌സ് സ്ഥാപനമായ ഹാന്റക്‌സും എംബ്ലത്തോടുകൂടിയ വസ്ത്രങ്ങള്‍ മാത്രമേ പുറത്തിറക്കുകയുള്ളൂ – ബേബി പറഞ്ഞു. എംബ്ലം പതിക്കാത്ത വ്യാജകൈത്തറി ഉത്പ്പന്നങ്ങളുടെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിനും സംസ്ഥാനസര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ മേധാവികള്‍ക്കും പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News