റിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാല്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി കേരളബാങ്ക് :മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

[mbzauthor]

റിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാല്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി കേരളബാങ്ക് സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃശ്ശൂര്‍ താലൂക്ക് ചെത്തുതഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിലെ ആധുനിക ബാങ്കിങ്ങ് പ്രവര്‍ത്തനത്തിന്‍റേയും ക്ഷേമ പദ്ധതികളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യുവ നിക്ഷേപകരെ സഹകരണ ബാങ്കുകളുടെ നിക്ഷേപകരാക്കി മാറ്റേണ്ടതുണ്ട് . ഇതിനായി യുവ തലമുറയ്ക്ക് ആവശ്യമായ ആധുനിക ബാങ്കിങ്ങ് സൗകര്യങ്ങള്‍ നല്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണം. പുത്തന്‍ തലമുറ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളുമായി മത്സരിച്ചാണ് സഹകണ ബാങ്കുകള്‍ നിലനില്‍ക്കുന്നത്. കേരള ബാങ്കിന്‍റെ രൂപീകരണത്തോടെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ശാക്തീകരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷി വകുപ്പ് മന്ത്രി അഡ്വ വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. സാന്ത്വന പെന്‍ഷന്‍ വിതരണവും അഡ്വ.കെ.രാജന്‍ എംഎല്‍.എ വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. സഹകരണ സംഘം സെക്രട്ടറി കെ.വി.വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.വി.ശ്രീവത്സന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേനുജ പ്രതാപന്‍, സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ പി.കെ.സതീഷ്കുമാര്‍, സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ കെ.ഒ. പയസ്സ് തുടങ്ങിയവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.