രുചിയുടെ വൈബുമായി വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് സഹകരണ സംഘത്തിന്റെ ‘ കഫേ വൈബ് ‘
വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് സഹകരണ സംഘത്തിന്റെ ‘ കഫേ വൈബ് ‘ പ്രവര്‍ത്തനം തുടങ്ങി. സ്റ്റാച്യു കണ്‍സ്യുമര്‍ ഫെഡിന് സമീപം വട്ടിയൂര്‍ക്കാവ് മണ്ഡലം എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബു, കണ്‍സ്യുമര്‍ ഫെഡ് ലെയിസണ്‍ ഓഫീസര്‍ രാജേഷ്, റീജിയണല്‍ മാനേജര്‍ സലീന ഭാസ്‌കര്‍, വൈബ്കോസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാദിഷ്ടമായ മലബാര്‍ വിഭവങ്ങളും, നാടന്‍ വിഭവങ്ങളും, വൈബ് സ്പെഷ്യലും, പൊതിച്ചോറുകളും ഇനി കഫേ വൈബില്‍ ലഭ്യമാണ്.