രഞ്ജി ട്രോഫി താരം രോഹന്‍ എസ് കുന്നുമ്മലിനെ ആദരിച്ചു
രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിംഗ്സുകളില്‍ സെഞ്ച്വറി നേടിയ കേരള താരവും കേരളാ ബാങ്ക് കുടുംബാംഗവുമായ രോഹന്‍ എസ് കുന്നുമ്മലിനെ കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെയും കൊയിലാണ്ടി ശാഖയുടേയും നേതൃത്വത്തില്‍ ആദരിച്ചു.
കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബുവും റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബും ചേര്‍ന്ന് പൊന്നാടയണിയിച്ചു. രോഹന്റെ കൊയിലാണ്ടിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ മാനേജര്‍ കെ സുരേഷ്, കൊയിലാണ്ടി ശാഖാ മാനേജര്‍ ടി. സന്തോഷ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. സഹദ്, രോഹന്റെ അമ്മയും കേരള ബാങ്ക് പയ്യോളി ശാഖാ സീനിയര്‍ മാനേജറുമായ എം. കൃഷ്ണ, അച്ഛന്‍ സുശീല്‍ .എസ്. കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.