മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’: അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ചു

Deepthi Vipin lal

അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.’മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’ എന്നതാണ് ഇത്തവണ മുദ്രാവാക്യമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹകര വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു.

തോമസ് ചാഴികാടന്‍ എം.പി, പിഎസിഎസ് അസോസിയേഷന്‍ പ്രസിഡന്റ് വി.ജോയ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, സഹകരണ ഓഡിറ്റ് ഡയറക്റ്റര്‍ ഷെറിന്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, സഹകരണ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.വി സതീന്ദ്രകുമാര്‍, സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍ കുമാര്‍, ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി സതീഷ് ചന്ദ്രന്‍, ഡെവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍, സി.പി. ജോണ്‍, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News