മൂന്നാംവഴി അമ്പതാം ലക്കം വിപണിയില്‍-
പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ അമ്പതാം ലക്കം ( 2021 ഡിസംബര്‍ ) ഇന്നു വിപണിയില്‍.
മൂന്നു പ്രമുഖരുടെ ലേഖനങ്ങളുമായാണ് ഈ ലക്കം വായനക്കാരുടെ കൈകളിലെത്തുന്നത്. സഹകരണ മന്ത്രി വി.എന്‍. വാസവന്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മുന്‍ പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍ എന്നിവരുടെ ലേഖനങ്ങള്‍ ഇതില്‍ വായിക്കാം. സഹകരണ വാരാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് കോഴിക്കോട് ഇരിങ്ങലില്‍ മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപമാണ് ‘ സഹകരണ മേഖലയെ കുറ്റമറ്റതാക്കാന്‍ സമഗ്ര നടപടി ‘ എന്ന ലേഖനം. മൂല്യങ്ങളും സമത്വവും തിരികെ പിടിക്കുക എന്നാണു സി. രവീന്ദ്രനാഥ് തന്റെ ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ലോക സഹകരണ ഭൂപടത്തിലെ ഇന്ത്യയുടെ സ്ഥാനമാണു സി.പി. ജോണ്‍ അടയാളപ്പെടുത്തുന്നത്.
റിസര്‍വ് ബാങ്കിന്റെ പരിഷ്‌കാരങ്ങള്‍ കേരളത്തെ വരിഞ്ഞുമുറുക്കുന്നതിനെക്കുറിച്ചാണു കവര്‍ സ്റ്റോറി ( കിരണ്‍ വാസു ). 51 കൊല്ലമായി ഒരു സഹകരണ സംഘത്തിന്റെ പ്രസിഡന്റായി തുടരുന്ന എ. ഇബ്രാഹിംകുട്ടിയെക്കുറിച്ചാണു വ്യക്തിമുദ്രയില്‍ അനില്‍ വള്ളിക്കാട് എഴുതുന്നത് ( സഹകാരിസഞ്ചാരത്തിനു സുവര്‍ണ ശോഭ ). ചികിത്സാ ആനുകൂല്യങ്ങളുടെ ഉദാരതയുമായി കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ( വി.എന്‍. പ്രസന്നന്‍ ), വെള്ളിവെളിച്ചെണ്ണയുമായി കൊടിയത്തൂര്‍ സഹകരണ ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), വിജയവഴിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട് നെല്ലിമൂട് വനിതാ സംഘം ( ദീപ്തി വിപിന്‍ലാല്‍ ), നൂലലങ്കാരം ജീവിതമാര്‍ഗമാക്കിയ മൂന്നുറു കുടുംബങ്ങള്‍ എന്നീ ഫീച്ചറുകളും വായ്പാതട്ടിപ്പിന്റെ ഡിജിറ്റല്‍ രീതികള്‍ ( കിരണ്‍ വാസു ), ഫിന്‍ലാന്‍ഡിലെ സഹകരണ ചരിത്രം പറയുന്ന സഹകരണമേ ജീവിതവിജയവും സന്തോഷവും ( വി.എന്‍. പ്രസന്നന്‍ ) എന്നീ ലേഖനങ്ങളും ഈ ലക്കത്തിലെ മറ്റു പ്രത്യേകതകളാണ്. കൂടാതെ, പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ പംക്തികളും.
[mbzshare]