മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലൂടെ സമാന്തര സഹകരണ സംവിധാനമൊരുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി സര്‍ക്കാര്‍

[mbzauthor]

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനങ്ങളില്‍ സമാന്തര സഹകരണ സംവിധാനം ഒരുക്കാനാണെന്ന കുറ്റപ്പെടുത്തലുമായി കേരളം. മള്‍ട്ടി സ്റ്റേറ്റ് നിയമത്തിലെ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനെ നേരിടുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കും. നേരത്തെ സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഇടപെടാനുള്ള കേന്ദ്രനീക്കത്തിനെതിരെ സുപ്രീംകോടതിയെ കേരളം സമീപിച്ചിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം സംസ്ഥാനങ്ങളിലൂടെ വ്യാപിപ്പിച്ച് ഒരു സമാന്തര സഹകരണ സംവിധാനം നടപ്പാക്കുന്നതിനാണ് പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാരിന്റെ കുറ്റപ്പെടുത്തല്‍.

രണ്ടുപ്രശ്‌നങ്ങളാണ് പുതിയ നിയമഭേദഗതിയില്‍ പ്രധാനമായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിനോട് എളുപ്പം കൂട്ടിച്ചേര്‍ക്കാനാകുന്ന വ്യവസ്ഥ കൊണ്ടുവന്നുവെന്നതാണ് ഇതിലൊന്ന്. നിലവില്‍ സംസ്ഥാന സംഘങ്ങളായി പ്രവര്‍ത്തിക്കുന്നവയ്ക്ക് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമായി മാറാമെന്നതാണ് മറ്റൊന്ന്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില വകുപ്പ് 17-ലെ ഭേദഗതി അനുസരിച്ച് സംസ്ഥാന സഹകരണ നിയമപ്രകാരം നിലവില്‍ സംസ്ഥാന നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘത്തെ മരു മള്‍ട്ടി സ്റ്റേറ്റ് സഹകര സംഘത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നു. സഹകരണ സംഘങ്ങളിലെ പൊതുയോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാനപ്രകാരം ഇത് സാധ്യമാകും. സംസ്ഥാന നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏത് സംഘത്തിനെയും പൊതുയോഗ തീരുമാനപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സംഘത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ നിലവിലെ ഒരു സംഘത്തെ മള്‍ട്ടി സ്റ്റേറ്റ് ആക്കുന്നതിനുള്ള വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങള്‍ സഹകരണ ബാങ്കുകളെ ബാധിക്കുന്നവയും സംസ്ഥാന വിഷയമായ സഹകരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണ്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും നിക്ഷേപ-വായ്പ പലിശ നിരക്ക് നിശ്ചയിക്കുന്നതിനും ഒരു സംവിധാനം നിലവിലില്ല. അമിത പലിശ വാഗ്ധാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുകയും നിക്ഷേപങ്ങള്‍ വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ വിനോയിഗിക്കുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിനോ ക്രമീകരിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ല.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സിംഹഭാഗവും സംഭാവന ചെയ്യുന്ന സഹകരണ മേഖലയ്ക്ക് സമാന്തരമായി ഒരു സംവിധാനം വികസനിപ്പിക്കുന്നതിനാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സഹകരണ സംഘങ്ങളുടെ രൂപീകരണം. നിയന്ത്രണം, സമാപ്തീകരണം എന്നിവ ഒരു സംസ്ഥാന വിഷയമായിരിക്കേ ഭരണഘടനാവ്യവസ്ഥ പ്രകാര്യം പാലാക്കിയ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് ബദലായി മറ്റൊരു സ്ഥാപനം വരുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

[mbzshare]

Leave a Reply

Your email address will not be published.