മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന ആവശ്യമായി ജീവനക്കാർ കോടതിയിൽ: കോടതിയിൽ പോകാത്ത ജീവനക്കാർ തങ്ങൾക്കൊപ്പമെന്ന് ലീഗ് നേതൃത്വം.
മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന ആവശ്യമായി കോടതിയിൽ പോകാത്ത ജീവനക്കാർ തങ്ങൾക്കൊപ്പം ആണെന്ന് മുസ്ലിം ലീഗ് നേതൃത്വം അവകാശപ്പെട്ടു. 400 റോളം ജീവനക്കാരുള്ള മലപ്പുറം ജില്ലാ ബാങ്കിൽ 263 ജീവനക്കാർ ഒപ്പിട്ടാണ് ഹൈക്കോടതിയിൽ കേസുമായി പോയിരിക്കുന്നത്. ബാക്കിയുള്ള ജീവനക്കാർ തങ്ങൾക്കൊപ്പം ആണെന്ന് മുസ്ലിംലീഗ് സഹകരണ സെൽ സംസഥാന കൺവീനർ ഇസ്മയിൽ മൂത്തേടം പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ സിപിഎം സഹകാരികൾവരെ തിരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ആവുന്നതോടെ പൂർണ്ണ നിയന്ത്രണം ആർ.ബി.ഐയുടെ കൈകളിലേക്ക് പോകുന്നതും സഹകരണം എന്നത് ഇല്ലാതാകുന്നതും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സിപിഎം സഹകാരികളും ഇങ്ങനെ ചിന്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.