മത്സ്യഫെഡിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം

[email protected]

മത്സ്യബന്ധന മേഖലയിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം മത്സ്യഫെഡിന് ലഭിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ 2017-18 വര്‍ഷത്തെ അവാര്‍ഡാണ് മത്സ്യഫെഡിന് ലഭിച്ചത്. ജൂലായ് 10ന് വിശാഖപട്ടണത്ത് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

16വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യഫെഡ് കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തനലാഭത്തിലാണ്. നടപ്പുവര്‍ഷത്തില്‍ 7.67 കോടിയാണ് ലാഭം. ഞാറക്കല്‍, മാലിപ്പുറം ഫാമുകള്‍ ടൂറിസം പദ്ധതികളായി വികസിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും പ്രാഥമിക സംഘങ്ങളുടെ ശാക്തീകരണത്തിനുമാണ് ഭരണസമിതി പ്രാധാന്യം നല്‍കുന്നതെന്ന് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍ പറഞ്ഞു. 200 സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 3.5 ലക്ഷം വീതം നല്‍കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News