ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമത്തിന്റെ പ്രതിസന്ധിയെയും സാങ്കേതിക രംഗത്തെ വളർച്ചയെയും ഒരുപോലെ ഏറ്റെടുക്കാൻ സഹകരണമേഖലയ്ക്ക് ആകണമെന്ന് എം.വി. ശ്രേയാംസ്കുമാർ എം പി.

[mbzauthor]

ഒരുവശത്ത് ബാങ്കിംഗ് നിയന്ത്രണ ബേദഗതി നിയമത്തിന്റെ പ്രതിസന്ധിയും മറുവശത്ത് സാങ്കേതിക രംഗത്തെ വളർച്ചയും വെല്ലുവിളി ഉയർത്തുന്നുണ്ട്.ഇത് രണ്ടും ഏറ്റെടുത്തു മുന്നേറാനുള്ള തയ്യാറെടുപ്പാണ് സഹകരണ മേഖല നടത്തേണ്ടതെന്നു എം വി ശ്രേയാംസ്കുമാർ എംപി ആഹ്വാനം ചെയ്തു. ലേബർഫെഡ് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അവസരം ആക്കാൻ സഹകരണമേഖലയ്ക്ക് ആകണം. അടിസ്ഥാന ജനവിഭാഗങ്ങളിൽ പ്രത്യേകിച്ചും സാമ്പത്തിക സാമൂഹിക മുന്നേറ്റമുണ്ടാക്കാൻ ആയത് സഹകരണമേഖലയിലൂടെയാണ്. കോവിഡ ലോകത്തിന്റെ സാമൂഹിക സാഹചര്യങ്ങളിൽ വളരെ മാറ്റമുണ്ടാക്കി. സാമ്പത്തിക ഇടപാടുകൾ വീട്ടിലിരുന്ന് നടത്തുന്ന രീതി വ്യാപകമായി.ഈ രംഗത്തുള്ള സാങ്കേതിക മുന്നേറ്റം പ്രയോജനപ്പെടുത്താൻ സഹകരണമേഖലയ്ക്ക് ആകണം. ഗ്രാമ വാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സഹകരണബാങ്കുകളുടെ ആണെന്ന് എം.പി പറഞ്ഞു.ലേബർഫെഡ് ചെയർമാൻ അഡ്വക്കേറ്റ് മണ്ണടി അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

[mbzshare]

Leave a Reply

Your email address will not be published.