പുതിയ സഹകരണ നിയമം ഒരുവർഷത്തിനകം – രജിസ്ട്രാർ. പ്രതീക്ഷയർപ്പിച്ച് സഹകാരികൾ.

[mbzauthor]

പുതിയ സഹകരണ നിയമം ഒരുവർഷത്തിനകമെന്ന് സഹകരണ സംഘം രജിസ്ട്രാർ.നിലവിലുള്ള 1969 ലെ സഹകരണ നിയമത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിനായി സർക്കാർ 9 അംഗ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. കമ്മറ്റി ആറു മാസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലഘട്ടത്തിനനുസരിച്ചും വരാൻപോകുന്ന 30 വർഷത്തെ മുന്നിൽകണ്ടുകൊണ്ടുമാകും കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കുകയെന്നും ഇന്ന് സ്ഥാനമൊഴിയുന്ന റജിസ്ട്രാർ എസ്. ഷാനവാസ് ഐ.എഎസ് പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജില്ലകളിലും നേരിട്ടെത്തി വിവിധങ്ങളായ സംഘങ്ങളിലും സഹകാരി കളിൽനിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് സഹകരണ രംഗത്തെ ആധുനിക വൽക്കരണത്തിന്റെയും ഓഡിറ്റിംങ്ങിലെയും കുറവുകൾ ഉൾക്കൊണ്ടുകൊണ്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇതിനായി കമ്മിറ്റിയെ നിയോഗിച്ചത് വലിയ കാര്യമാണ്. വരാൻ പോകുന്ന കാലത്തിനനുസരിച്ച് സഹകരണ മേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ ആയിരിക്കും പുതിയ സഹകരണ നിയമം എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സംഘങ്ങൾ, ഫാർമേഴ്സ് ബാങ്കുകൾ, എംപ്ലോയീസ് ക്രെഡിറ്റ് സംഘങ്ങൾ, അർബൻ ബാങ്കുകൾ, ജില്ലാ ബാങ്കുകൾ, പ്രൈമറി അഗ്രികൾച്ചറൽ റൂറൽ ഡെവലപ്മെന്റ് ബാങ്കുകൾ, പ്രൈമറി ഹൗസിംഗ് സൊസൈറ്റികൾ, മാർക്കറ്റിംഗ് സംഘങ്ങൾ, പ്രൈമറി കൺസ്യൂമർ സഹകരണ സ്റ്റോറുകൾ, കളക്ടീവ് ഫാർമിംഗ് സംഘങ്ങൾ, ജോയിന്റ് ഫാർമിംഗ് സൊസൈറ്റികൾ, ബെറ്റർ ഫാമിംഗ് സംഘങ്ങൾ, പൗൾട്രി സംഘങ്ങൾ, ഹോസ്പിറ്റൽ ആൻഡ് ഡിസ്പെൻസറി സംഘങ്ങൾ, ഷെഡ്യൂൾഡ് കാസ്റ്റ് സംഘങ്ങൾ, ഷെഡ്യൂൾഡ് ട്രൈബ് സംഘങ്ങൾ, കോളേജ് സഹകരണ സ്റ്റോറുകൾ, സ്കൂൾ സഹകരണ സ്റ്റോറുകൾ, ലേബർ കോൺട്രാക്ട് സംഘങ്ങൾ, വനിതാ സംഘങ്ങൾ, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി സംഘങ്ങൾ, ചെത്തുതൊഴിലാളി സംഘങ്ങൾ, സോഷ്യൽ വെൽഫെയർ സംഘങ്ങൾ, മൾട്ടിപർപ്പസ് സംഘങ്ങൾ, നോൺ അഗ്രികൾച്ചറൽ ക്രെഡിറ്റ് സംഘങ്ങൾ തുടങ്ങി എല്ലാവിധ സംഘങ്ങളുടെയും നിയമങ്ങളിലും ചട്ടങ്ങളിലും പ്രവർത്തന രീതിയിലും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒപ്പം ട്രാൻസ്ജെൻഡേഴ്സ് വികലാംഗർ തുടങ്ങിയവർക്ക് അർഹമായ പ്രാതിനിധ്യവും.

ഭരണസമിതിയുടെ എണ്ണം, അധികാരം തുടങ്ങിയ കാര്യങ്ങളിലും, ഒപ്പം പുതുതലമുറ ബാങ്കുകൾ കൊപ്പം മത്സരിക്കാനും രാജ്യത്തെ നിയമ സംവിധാനങ്ങൾ കൊപ്പം നിലനിൽക്കാനും ആവശ്യമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പുതിയ കമ്മിറ്റിയെ ഏറെ പ്രതീക്ഷയോടെയാണ് സഹകാരികളും ജീവനക്കാരുടെ സംഘടനകളും കാണുന്നത്.

[mbzshare]

Leave a Reply

Your email address will not be published.