പിഎസ്‌സി-പരീക്ഷാബോര്‍ഡിതര സഹകരണപരീക്ഷാഏജന്‍സികളുടെ പട്ടികയായി

Moonamvazhi

സഹകരണസ്ഥാപനങ്ങളില്‍ പി.എസ്‌.സി.യോ സഹകരണ പരീക്ഷാബോര്‍ഡോ വഴിയല്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷ നടത്താന്‍ പ്രാഗത്ഭ്യമുള്ള ഏജന്‍സികളുടെ പട്ടിക സഹകരണസംഘം രജിസ്‌ട്രാര്‍ പ്രസിദ്ധീകരിച്ചു. 53 ഏജന്‍സികളെയാണു തിരഞ്ഞെടുത്തിട്ടുള്ളത്‌. ഇവയുടെ അംഗീകാരത്തിനു ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ പ്രാബല്യമുണ്ടായിരിക്കും. നേരത്തേ നിശ്ചയിച്ചവയുടെ കാലാവധി 2024 ഡിസംബര്‍ 31ന്‌ അവസാനിച്ചതിനെത്തുടര്‍ന്നാണ്‌ ഇവയെ തിരഞ്ഞെടുത്തത്‌.

 

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ കണ്ണൂര്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ തിരുവനന്തപുരം, അഗ്രിക്കള്‍ച്ചറല്‍ കോഓപ്പറേറ്റീവ്‌ സ്റ്റാഫ്‌ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തിരുവനന്തപുരം, സംസ്ഥാനസഹകരണയൂണിയന്റെ നിയന്ത്രണത്തിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ തിരുവനന്തപുരം, കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മേക്കിങ്‌ ദ ബെസ്റ്റ്‌ പുന്നപ്ര ആലപ്പുഴ, അസോസിയേഷന്‍ ഓഫ്‌ കോഓപ്പറേറ്റഴ്‌സ്‌ രജി.നമ്പര്‍ ടിവിഎം/ടിസി/1382/ 2018 തിരുവനന്തപുരം, ജെആന്റ്‌ എസ്‌ അസോസിയേറ്റ്‌ സഹകരണസര്‍വീസ്‌ കണ്‍സള്‍ട്ടന്‍സി രജിസ്‌റ്റര്‍ നമ്പര്‍ 4769/2018 തിരുവനന്തപുരം, അസോസിയേഷന്‍ ഓഫ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ രജിസ്റ്റര്‍ നമ്പര്‍ടിവിഎം/’ടിസി 552/2015 തിരുവനന്തപുരം, ഗ്ലോബല്‍ കോഓപ്പറേറ്റേഴ്‌സ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ ടിവിഎം/ ടിസി/384/2020 തിരുവനന്തപുരം, സെന്റര്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ രജിസ്റ്റര്‍ നമ്പര്‍ ടിവിഎം /ടിസി/648/2019 തിരുവനന്തപുരം, രാഗോസ്‌ കണ്‍സള്‍ട്ടന്‍സി ആന്റ്‌ സര്‍വീസ്‌ സൊസൈറ്റി രജിസ്‌റ്റര്‍ നമ്പര്‍ ടിവിഎം/ടിസി/552/2020 തിരുവനന്തപുരം, കോഓപ്പറേറ്റീവ്‌ എഡ്യുക്കേഷണല്‍ ആന്റ്‌ മാനേജ്‌മെന്റ്‌ അസിസ്റ്റന്‍സ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ കെഎല്‍എം/ടിസി/213/2020 കൊല്ലം, സെന്റര്‍ ഫോര്‍ എഢ്യുക്കേഷണല്‍ ആന്റ്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജിസ്‌റ്റര്‍ നമ്പര്‍ കെഎല്‍എം/ടിസി/345/2020 കൊല്ലം, സെന്റര്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ എഡ്യുക്കേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ രജിസ്റ്റര്‍ നമ്പര്‍ കെഎല്‍എം/ടിസി/474/2016 കൊല്ലം, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ പിടിഎം/ടിസി/140/2018 പത്തനംതിട്ട, പെര്‍ഫെക്ട്‌ കണ്‍സള്‍ട്ടന്‍സി ആന്റ്‌ സര്‍വീസ്‌ രജിസ്റ്റര്‍ നമ്പര്‍ 1968/2014ആലപ്പുഴ, കോഓപ്പറേറ്റേഴ്‌സ്‌ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ രജിസ്റ്റര്‍ നമ്പര്‍ 4/197/2018 ആലപ്പുഴ, മെന്റര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ എഎല്‍പി/ടിസി 112//2021ആലപ്പുഴ, ഗ്ലോബല്‍ ട്രസ്‌റ്റ്‌ രജിസ്‌റ്റര്‍ നമ്പര്‍ 35/4/2017 കോട്ടയം, റോബര്‍ട്ട്‌ ഓവന്‍ കണ്‍സള്‍ട്ടന്റ്‌സ്‌ രജിസ്‌റ്റര്‍ നമ്പര്‍ 276/4/2017 കോട്ടയം, കോട്ടയം എഡ്യുക്കേഷണല്‍ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ കെ.713 കോട്ടയം, ട്രാവന്‍കൂര്‍ ട്രസ്‌റ്റ്‌ രജിസ്‌റ്റര്‍ നമ്പര്‍ 166/4/2017 കോട്ടയം, സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജിസ്‌റ്റര്‍ നമ്പര്‍ 3429/2018 ഇടുക്കി, പയനിയര്‍ കണ്‍സള്‍ട്ടന്റ്‌ സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ 36/4/19 ഇടുക്കി, എസ്‌എസ്‌ കണ്‍സള്‍ട്ടന്‍സി രജിസ്റ്റര്‍ നമ്പര്‍ 66/4/19 എറണാകുളം, എസ്‌ആന്റ്‌ ജി സൊസൈറ്റി കണ്‍സള്‍ട്ടന്‍സി രജിസ്റ്റര്‍ നമ്പര്‍ 192/4/18 എറണാകുളം, സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ 3429/4/2018 എറണാകുളം, സദ്‌ഗമയ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ 19/4/2020 എറണാകുളം, കൈരളി കോഓപ്പറേറ്റേഴ്‌സ്‌ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ 72/4/2021 എറണാകുളം, പറവൂര്‍ കോഓപ്പറേറ്റീവ്‌ എക്‌സാമിനേഷന്‍ ഏജന്‍സി ആന്റ്‌ കണ്‍സള്‍ട്ടന്‍സി രജിസ്റ്റര്‍ നമ്പര്‍ 23/4/2020 എറണാകുളം, പ്രോംപ്‌റ്റ്‌ കോഓപ്പറേറ്റീവ്‌ ലീഗല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ 77/4/201 എറണാകുളം, കോഓപ്പറേറ്റീവ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫീസേഴ്‌സ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ രജിസ്‌റ്റര്‍ നമ്പര്‍ 260/2019 എറണാകുളം, റോബര്‍ട്ട്‌ ഓവന്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌റ്റര്‍ നമ്പര്‍ ടിഎസ്‌ആര്‍/സിഎ/53/2016 തൃശ്ശൂര്‍, സെന്റര്‍ ഫോര്‍ ട്രെയിനിങ്‌ ആന്റ്‌ പ്ലെയ്‌സ്‌മെന്റ്‌ സര്‍വീസസ്‌ രജിസ്റ്റര്‍ നമ്പര്‍ 240/2018 തൃശ്ശൂര്‍, ജനകീയക്ഷേമസംഘം രജിസ്റ്റര്‍ നമ്പര്‍ ടിഎസ്‌ആര്‍/ടിസി/625/2017 തൃശ്ശൂര്‍, മലബാര്‍ അസോസിയേഷന്‍ ഓഫ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ രജിസ്റ്റര്‍ നമ്പര്‍ പികെഡി/എംകെഡി/78/4/2020 പാലക്കാട്‌, സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ 325/2019 മലപ്പുറം, ക്രിയേറ്റീവ്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ എംപിഎം/സിഎ/833/2017 മലപ്പുറം, വി ഹെല്‍പ്‌ സര്‍വീസസ്‌ കണ്‍സള്‍ട്ടന്‍സ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ എംപിഎം/സിഎ/838/2019 മലപ്പുറം, സഹകാരിമിത്ര (കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്റ്‌സ്‌) രജിസ്റ്റര്‍ നമ്പര്‍ 49/4/23 കോഴിക്കോട്‌, എം ദാസന്‍ മെമ്മോറിയല്‍ കോഓപ്പറേറ്റീവ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനിയറിങ്‌ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴിക്കോട്‌, പെര്‍ഫെക്ട്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ കെകെഡി/സിഎ/394/2020 കോഴിക്കോട്‌, കെയര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ വടകര കോഴിക്കോട്‌, മാനന്തവാടി താലൂക്ക്‌ എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ സി 826 വയനാട്‌, ആപ്‌കോസ്‌ സൊലൂഷന്‍സ്‌ സര്‍വീസസ്‌ സൊസൈറ്റി രജിസ്‌റ്റര്‍ നമ്പര്‍ ഡബ്ലിയുവൈഡി/29/2022 പുല്‍പ്പള്ളി പിഒ വയനാട്‌, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ സ്‌റ്റഡീസ്‌ റിസര്‍ച്ച്‌ ആന്റ്‌ എഡ്യുക്കേഷന്‍ രജിസ്‌റ്റര്‍ നമ്പര്‍ കെഎന്‍ആര്‍/സിഎ/63/2019 കണ്ണൂര്‍, രമേശന്‍ ആന്റ്‌ ജിജോ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ നമ്പര്‍ യു74999/കെഎല്‍/2020/പിടിസി 061 853 കണ്ണൂര്‍, ബാങ്ക്‌ എംപ്ലോയീസ്‌ എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ സി 1788 കണ്ണൂര്‍, തലശ്ശേരി സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ സൊസൈറ്റി രജിസ്റ്റര്‍ നമ്പര്‍ കെഎന്‍ആര്‍/സിഎ/20/2021 കണ്ണൂര്‍, തളിപ്പറമ്പ്‌ എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലമിറ്റഡ്‌ നമ്പര്‍ സി 855 കണ്ണൂര്‍, അക്കാഡമി ഫോര്‍ ഇന്റന്‍സീവ്‌ റിസര്‍ച്ച്‌ ആന്റ്‌ ഫര്‍ദര്‍ സ്റ്റഡീസ്‌ ഇന്‍ എഡ്യുക്കേഷന്‍ രജിസ്റ്റര്‍ നമ്പര്‍ കെഎസ്‌ആര്‍/സിഎ/103/2020 കാസര്‍ഗോഡ്‌, കാസര്‍ഗോഡ്‌ ഡിസ്‌ട്രിക്ട്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ക്ലിപ്‌തം നമ്പര്‍ കെ 571 കാസര്‍ഗോഡ്‌, അഡ്വക്കേറ്റ്‌ കെ പുരുഷോത്തമന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ നമ്പര്‍ 14/21 കാസര്‍ഗോഡ്‌ എന്നിവയാണു പട്ടികയിലുള്ളത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 145 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News