പാക്സുകൾക്ക് ചെക്ക് ഇഷ്യു ചെയ്യാനുള്ള അധികാരവും അവകാശവുമുണ്ടെന്ന് .

adminmoonam

*PACS ഇഷ്യൂ ചെയ്യുന്നത് ചെക്കുകൾ തന്നെയാണ്*. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളും മറ്റു സംഘങ്ങളും സ്വന്തം പേരിൽ cheque കൾ ഇടപാടുകാർക്ക് ഇഷ്യൂ ചെയ്യുന്നുണ്ടോ എന്ന രജിസ്ട്രാറുടെ കത്തിനുള്ള മറുപടി കൃത്യമായി നൽകേണ്ടതുണ്ട് കാരണം ബി.ആർ.ആക്ട് സെക്ഷൻ. 3 പ്രകാരം പാക്സുകൾക്ക് ചെക്ക് ഇഷ്യു ചെയ്യാനുള്ള അധികാരവും അവകാശവുമുണ്ട്. ചെക്ക് ഇഷ്യൂ ചെയ്യുന്നുണ്ടോ എന്നാണ് ചോദ്യം?ചെക്ക് ഇഷ്യൂ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. ബാങ്കിങ്ങ് കമ്പനികൾക്കല്ലാതെ ചെക്ക് ഇഷ്യു ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയുള്ളത് ബി.ആർ.ആക്ട് 49 എ യിലാണ് പറയുന്നത്. Sec : 3 പ്രകാരം ആ വകുപ്പ്പാക്സുകൾക്ക് ബാധകമല്ല.
നിയമത്തിൽ Nothing in this act shall apply to PACS എന്നാണ് പറഞ്ഞിട്ടുള്ളത്.
സഹ സംഘങ്ങൾക്ക് ചെക്ക് ഇഷ്യൂ ചെയ്യുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും ചെക്ക് മൂലം പണം പിൻവലിക്കുന്നതിനും ബാങ്കിംഗ് പ്രവർത്തനം നടത്തുന്നതിനും നിയമം തടസ്സമല്ല.
അത് കൊണ്ട് കൃത്യമായി തന്നെ മറുപടി നൽകണം. അതിനാൽ ഓരോ സംഘവും രജിസ്ട്രാറുടെ 09/11/20 ലെ കത്തിന് (സൂചന-റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 28/10/ 2020 ലെ Dos (T) No. 167/02.13.002 /2020-21 നമ്പർ )
കത്തിന് മറുപടി നൽകണമെന്ന് എല്ലാ സഹകരണ സംഘം സെക്രട്ടറി മാരോടും സഹകാരികളോടും അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ ഒരു ക്ലാരിറ്റി കിട്ടാൻ ഈ കത്ത് കാരണമാകും
നിയമത്തിന്റെ പരിരക്ഷയുള്ളത് കൊണ്ട് നമുക്ക് ഒരു ആശങ്കയും വേണ്ട. ഇത് വ്യക്തിപരമായ ഒരു അഭിപ്രയമല്ല. ബഹു. ഹൈകോടതി പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ് ചെക്ക് ഇഷ്യു ചെയ്യുന്നുണ്ട് എന്ന മറുപടി തന്നെയാണ്എല്ലാ PACS ളും നൽകേണ്ടത് എന്ന കാര്യം എല്ലാ സെക്രട്ടറിമാരോടും വിനയപൂർവ്വം അറീയിക്കുന്നു.
വിശദ വിവരങ്ങൾ പിന്നീട് നൽകാം. സംശയമുണ്ടെങ്കിൽ വിളക്കുക.

സ്നേഹപൂർവ്വം
ഹനീഫ പെരിഞ്ചീരി
9447157611

Leave a Reply

Your email address will not be published. Required fields are marked *

Latest News