പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണസംഘത്തിനു പുതിയ നെയ്ത്തുശാല

moonamvazhi

എറണാകുളം ജില്ലയില്‍ പറവൂര്‍ ചേന്ദമംഗലം കവലയില്‍ പ്രവര്‍ത്തിക്കുന്ന 3428-ാം നമ്പര്‍ പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണസംഘത്തിന്റെ പുതിയ നെയ്ത്തുശാലയുടെയും തൊഴിലാളികള്‍ക്കു വിശ്രമിക്കാനുള്ള കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ടി.എസ്. ബേബി അധ്യക്ഷനായിരുന്നു. മുന്‍സഹകരണമന്ത്രി എസ്. ശര്‍മ മുഖ്യാതിഥിയായിരുന്നു.

ഹാന്റക്‌സ് ഭരണസമിതിയംഗം ടി.ആര്‍. ബോസ്, പറവൂര്‍ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിന്‍, എറണാകുളം ജില്ല പഞ്ചായത്തംഗം എ.എസ്. അനില്‍കുമാര്‍, പറവൂര്‍ നഗരസഭാംഗം ഇ.ജി. ശശി, പറവൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് സി.പി. ജിബു, മന്നം സഹകരണബാങ്ക് പ്രസിഡന്റ് എല്‍. ആദര്‍ശ്, ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ സിന്ധു, ഹാന്റ്‌ലൂം സൂപ്പര്‍വൈസര്‍ എം. ദീപ്തി, 191-ാംനമ്പര്‍ കൈത്തറി നെയ്ത്തുസഹകരണസംഘം പ്രസിഡന്റ് കെ.പി. സദാനന്ദന്‍, ഇ1-ാംനമ്പര്‍ കൈത്തറി നെയ്ത്തുസഹകരണസംഘം പ്രസിഡന്റ് പി.എസ്. സജീവന്‍, 47-ാംനമ്പര്‍ കൈത്തറി നെയ്ത്തുസഹകരണസംഘം പ്രസിഡന്റ് എം.കെ. വേണു, പറവൂര്‍ കൈത്തറി നെയ്ത്തുസഹകരണസംഘം വൈസ് പ്രസിഡന്റ് എം.എസ്. തമ്പി, ഭരണസമിതിയംഗം കെ.ഡി. ഡിജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നെയ്ത്തുതൊഴിലാളികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News