പത്തു വനിതാ സഹകരണ സംഘങ്ങള്‍ കോവിഡ് പ്രതിരോധ വസ്തുക്കളുടെ നിര്‍മാണം തുടങ്ങി
നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി വനിതാ സഹകരണ സംഘങ്ങള്‍ വഴി കോവിഡ് പ്രതിരോധ വസ്തുക്കള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കു ബുധനാഴ്ച തുടക്കമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.പത്തു വനിതാ സഹകരണ സംഘങ്ങളാണ് തുടക്കത്തില്‍ കോവിഡ് പ്രതിരോധ വസ്തുക്കള്‍ നിര്‍മിക്കുന്നത്. മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ് മുതലായവയാണ് ഈ വനിതാ സംഘങ്ങള്‍ നിര്‍മിക്കുന്നത്. വനിതാ സഹകാരികളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി വിപുലീകരിക്കാനും ആലോചനയുണ്ട്.
തിരുവനന്തപുരം ബാലരാമപുരം വനിതാ സഹകരണ സംഘം, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി വനിതാ സഹകരണ സംഘം, കോതമംഗലം വനിതാ സഹകരണ സംഘം, മുണ്ടത്തിക്കോട് വനിതാ സഹകരണ സംഘം, തൃക്കടീരി പഞ്ചായത്ത് വനിതാ സഹകരണ സംഘം, പത്തപ്പിരിയം വനിതാ സഹകരണ സംഘം, കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം, കണ്ണൂര്‍ പരിയാരം വനിതാ സഹകരണ ബാങ്ക്, കാസര്‍കോട് മടിക്കൈ വനിതാ സഹകരണ ബാങ്ക് തുടങ്ങി പത്തു വനിതാ സംഘങ്ങളാണ് തുടക്കത്തില്‍ കോവിഡ് പ്രതിരോധ വസ്തുക്കളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് നന്ദിയും പറഞ്ഞു.
[mbzshare]