നിർമ്മാണരംഗത്ത് ഹരിതോർജ്ജം: സംസ്ഥാനത്തെ ആദ്യ എൽപിജി ഹോട്ട് മിക്സിങ് പ്ലാന്റ് തുറന്നു ബിപിസിഎല്ലിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും സംയുക്തയജ്ഞം

Deepthi Vipin lal

 

നിർമ്മാണരംഗത്ത് ഹരിതോർജ്ജം: സംസ്ഥാനത്തെ
ആദ്യ എൽപിജി ഹോട്ട് മിക്സിങ് പ്ലാന്റ് തുറന്നു
∙ ബിപിസിഎല്ലിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും സംയുക്തയജ്ഞ

പരിസ്ഥിതിസൗഹൃദ ഹരിതോർജ്ജം നിർമാണരംഗത്ത് ഉപയോഗിക്കാൻ കേന്ദ്രപൊതുമേഖലയിലെ മഹാരത്ന കമ്പനിയായ ബിപിസിഎല്ലും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്)യും കൈകോർക്കുന്നു. സൊസൈറ്റിയുടെ ഹോട്ട്-മിക്സ് ടാർ മിക്സിങ് പ്ലാന്റുകൾ പ്രകൃതിസൗഹൃദയിന്ധനമായ എൽപിജിയിലേക്കു മാറ്റുന്ന പ്രവർത്തനത്തിനു തുടക്കമായി. എൽപിജിയിലേക്കു മാറ്റിയ ആദ്യപ്ലാന്റ് പയ്യന്നൂർ ഒലയംപാടിയിൽ ബിപിസിഎല്ലിന്റെ എൽപിജി ഡിവിഷൻ സ്റ്റേറ്റ് ഹെഡ്ഡ് ബി. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റിയുടെ മണ്ണാർകാട്, കാസർഗോഡ് സൈറ്റുകളിലെ ഹോട്ട് മിക്സ് പ്ലാന്റുകളും ഉടൻതന്നെ എൽപിജി ഇന്ധനത്തിലേക്കു മാറ്റുമെന്നും ചടങ്ങിൽ അധ്യക്ഷനായ യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. എൽപിജി ഉപയോഗിച്ചു പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഹോട്ട് മിക്സ് പ്ലാന്റാണ് ഒലയം‌പാടിയിൽ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ബിപിസിഎല്ലിനെ പ്രതിനിധീകരിച്ച് വിജയഭാസ്കര ഒടേല, വി.ആർ.രാജീവ്, അരുൺകുമാർ, പവൻ ബഹിർവാണി തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.