നാറാണം മൂഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുളള തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ പത്തനംത്തിട്ട നാറാണം മൂഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുളള തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ. ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്.ആര്‍ സന്തോഷ് കുമാര്‍, സി.പി ഐ ലോക്കല്‍ സെക്രട്ടറി അനില്‍ അത്തിക്കയം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി ലീലാഗംഗാധരന്‍, സി.പി.എം കൊല്ലമുള ലോക്കല്‍ സെക്രട്ടറി ജോജി ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോബി ടി.വര്‍ഗീസ്, സി.പി ഐ മണ്ഡലം കമ്മറ്റിയംഗം എം ശ്രീജിത്ത്, ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി മിഥുന്‍മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അനില്‍ അത്തിക്കയം (ചെയര്‍മാന്‍), എസ്.ആര്‍ സന്തോഷ് കുമാര്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ മണ്ഡലത്തില്‍ സി.എ അജു, കെ.ടി എബ്രഹാം, റ്റോബി ടി.വര്‍ഗീസ്, കെ.എം തോമസ്, മിഥുന്‍ മോഹന്‍, എം ശ്യാം കുമാര്‍, സാം തോമസ്, സി.കെ സുലൈമാന്‍ എന്നിവരും പട്ടികജാതി സംവരണത്തില്‍ എം.ശ്രീജിത്ത്, നിക്ഷേപ മണ്ഡലത്തില്‍ ഇ.കെ ഭാസുരന്‍, വനിതാ സംവരണത്തില്‍ അന്നമ്മ തോമസ്, രജനി വിനോദ്, ഷീജ വാസുദേവന്‍ എന്നിവരുമാണ് സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍.