തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രതിഭകളെ ആദരിച്ചു
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ 141 പ്രതിഭകളെ തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. മുഴുവൻ പേർക്കും ഉപഹാരങ്ങൾ നൽകി കൊണ്ടാണ് എം.എൽ.എ. ജോർജ് എം. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി. ടി.അഗസ്റ്റിൻ, ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, സെക്രട്ടറി ലിസമ്മ തോമസ്, ബാങ്ക് ഡയറക്ടർമാർ സഹകാരികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.