ടൂറിസംവികസനത്തിനു സഹകരണ കണ്‍സോര്‍ഷ്യമുണ്ടാക്കും

moonamvazhi

എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനത്തിനു സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു പദ്ധതി നടപ്പാക്കുമെന്നു മണ്ഡലത്തിന്റെ എം.എല്‍.എ.യായ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

കൊച്ചി താലൂക്കിലെ എട്ടു സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്ക് സമാശ്വാസഫണ്ട് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 43പേര്‍ക്കനുവദിച്ച ഒമ്പതു ലക്ഷം രൂപയാണു വിതരണം ചെയ്തത്. രോഗാവശതക്കുള്ള സാന്ത്വനമായി അനുവദിച്ച തുകയാണിത്. നായരമ്പലം സര്‍വീസ് സഹകരണബാങ്കിന്റെ മംഗല്യം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊച്ചി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.വി. എബ്രഹാം അധ്യക്ഷനായി. ഓച്ചന്തുരുത്ത് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ആല്‍ബി കളരിക്കല്‍, കുമ്പളങ്ങി എസ്.സി.എസ്. പ്രസിഡന്റ് വി.പി. സ്റ്റാലിന്‍, കുഴുപ്പിള്ളി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണന്‍, നായരമ്പലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി, നോര്‍ത്ത് ചെല്ലാനം എസ്.സി.എസ്. പ്രസിഡന്റ് വി.ജെ. നിക്‌സണ്‍, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.എസ്. ശുഭ, നായരമ്പലം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി എ. ഉഷ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News