ജനപ്രിയ ഫുഡ്‌സിന്റെ പെരുവയല്‍ കൊടശ്ശേരി താഴത്ത് പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങി
കോഴിക്കോട് ഡിസ്ട്രിക്ട് കലക്ഷന്‍ ഏജന്റ്‌സ് വെല്‍ഫെയര്‍ കോ: ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജനപ്രിയ ഫുഡ്‌സിന്റെ പെരുവയല്‍ കൊടശ്ശേരി താഴത്ത് ആരംഭിച്ച പ്രൊഡക്ഷന്‍ യൂണിറ്റ് എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിലെ തിളക്കമാര്‍ന്ന കാല്‍വയ്പാണിടെന്ന് എം.കെ.രാഘവന്‍ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ ജയരാജന്‍. ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി ജനപ്രതിനിധികളായ കമ്പളത്ത് സുധ, എന്‍.അബൂബക്കര്‍ ,അനീഷ് പാലാട്ട്, സുബിത തോട്ടാഞ്ചേരി ,വിനോദ് എളവന, ഉനൈസ് അരീക്കല്‍, രേഷ്മ തെക്കേടത്ത്, ആലി ചേന്ദമംഗല്ലൂര്‍, കെ.രാഖി, രവികുമാര്‍ പനോളി ,കെ മൂസ്സ മൗലവി, ഷാജി അറപ്പൊയില്‍, യു.ടി ഫൈസല്‍, പി.രാധാകൃഷ്ണന്‍. ഷൗക്കത്ത് അത്തോളി എന്നിവര്‍ പങ്കെടുത്തു.