ചേമഞ്ചേരി ബാങ്ക് പൂക്കാട്ട് വളം ഡിപ്പോ തുടങ്ങി
കോഴിക്കോട് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പൂക്കാട്ട് ആരംഭിച്ച വളം ഡിപ്പോ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ആദ്യ വില്‍പ്പന ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമന്‍, വാര്‍ഡംഗം ഗീത, വൈസ് പ്രസിഡന്റ് എം. നൗഫല്‍, സെക്രട്ടറി ധനഞ്ജയ, വി. രാമകൃഷ്ണന്‍, സഹകരണ വകുപ്പിലെ അസി. ഡയരക്ടര്‍ ഓഫ് ഓഡിറ്റ് എ.വി. ശശികുമാര്‍, കുഞ്ഞിരാമന്‍, കെ.ഭാസ്‌കരന്‍, കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.