കോവിഡ് ബാധിതർക്ക് കൈത്താങ്ങായി മലയാറ്റൂർ നീലീശ്വരം ബാങ്ക്
മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക് മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ 17 വാർഡുകളിലുമുള്ള കോവിഡ് ബാധിതർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവ അടങ്ങുന്ന കിറ്റാണ് നൽകിയത്. ബാങ്ക് പ്രസിഡൻ്റ് ജോസ് മൂലൻ ഭക്ഷ്യ കിറ്റിൻ്റെ വിതരണം ഉത്ഘാടനം ചെയ്തു. ഇതുവരെ 200 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.
കോവിഡ് ബാധിതരായ ആളുകൾക്ക് ബാങ്കിൻ്റെ വാഹനത്തിൽ അവരുടെ വീടുകളിൽ എത്തിച്ചാണ് കിറ്റുകൾ നൽകിയത്.