കോഴിക്കോട് കൊടിയത്തൂർ സഹകരണബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിന് വൻ സ്വീകാര്യത.

[email protected]

കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി ചുള്ളിക്കാപറമ്പിൽ സ്കൂൾ കുട്ടികൾക്കായി സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു. മാർക്കറ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. വിവിധ കമ്പനികളുടെ ഗുണമേന്മയുള്ള ബാഗുകൾ, കുടകൾ, ത്രിവേണി നോട്ട് ബുക്കുകൾ, ലഞ്ച് ബോക്സുകൾ തുടങ്ങി കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും സ്റ്റുഡൻസ് മാർക്കറ്റിൽ കുറഞ്ഞ വിലയിൽ ഒരുക്കിയിട്ടുണ്ട്. ബാങ്ക് പ്രസിഡണ്ട് ഇ.രമേശ് ബാബു സ്റ്റുഡൻസ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.വസീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ ഉണ്ണികൃഷ്ണൻ, സി. ഹരീഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Latest News