കൊറോണയെ ചെറുക്കാനായി ബാങ്കിലേക്ക് വരേണ്ടെന്ന് ആർബിഐ: ഡിജിറ്റൽ പെയ്മെന്റ് സംവിധാനം 24മണിക്കൂർ ആക്കി.
കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ ആർബിഐ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം 24മണിക്കൂർ ആക്കി. ബാങ്കുകളിലേക്ക് ഇടപാടുകാർ വരുന്നത് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ 24 മണിക്കൂർ ആക്കി ദീർഘിപ്പിച്ച്. ഇതിന്റെ ഭാഗമായി നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ( എൻ ഇ എഫ് ടി), ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസ്( ഐ എം പി എസ്), യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് ( യുപിഐ), ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം(ബി.ബി.പി.എസ് ) എന്നിവ അടക്കമുള്ള ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിന്റെ പ്രവർത്തനം 24 മണിക്കൂറും ലഭിക്കുമെന്ന് ആർബിഐ അറിയിച്ചു.
കൊറോണ വൈറസ് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും പടർന്നു എന്ന് സൂചനയുടെ പശ്ചാത്തലത്തിലാണ് ആർബിഐ നടപടി. ഇടപാടുകാർക്ക് സ്വന്തം വീട്ടിലിരുന്ന് നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, കാർഡ് വഴിയുള്ള ട്രാൻസാക്ഷൻ എന്നിവ 24 മണിക്കൂറും നടത്താമെന്ന് ആർബിഐ അറിയിച്ചു. ഉപഭോക്താക്കൾ ബാങ്കുകളിൽ എത്തുന്നതും ക്യു നിൽക്കുന്നതും വ്യാപനം വർദ്ധിപ്പിക്കുമെന്ന തിരിച്ചറിവിലാണ് നടപടി. തന്നെയുമല്ല നോട്ടുകൾ കൈമാറുന്നതും സുരക്ഷിതമല്ലെന്ന് വിലയിരുത്തുന്നു. ഡിജിറ്റൽ ട്രാൻസാക്ഷൻ കൂടുതൽ ജനകീയമാക്കുന്നതിൽ ഭാഗമായി എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് സേവനങ്ങൾ കഴിഞ്ഞ 2 മാസം മുമ്പ് തികച്ചും സൗജന്യം ആക്കിയിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ആർബിഐ കൂടുതൽ ശ്രദ്ധ നൽകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ മേഖലയിലെ ബാങ്കിംഗ് രീതിയിലും കൂടുതൽ ശ്രദ്ധയും കരുതലും ജാഗ്രതയും ചെലുത്തേണ്ടതുണ്ട്.