കൊമ്മേരി സഹകരണ ബാങ്ക് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

adminmoonam

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കോഴിക്കോട് കൊമ്മേരി സർവീസ് സഹകരണ ബാങ്ക് മെമ്പർമാരുടെ മക്കളെയും ജി.എച്ച്.എസ്.എസ് ആഴ്ച്ചവട്ടം, ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി സ്കൂളിലെ വിദ്യാർഥികളെയും അനുമോദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ടി.ശോഭീന്ദ്രൻ മാസ്റ്റർക്ക് അനുമോദനവും പുരസ്കാര വിതരണവും നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാൻ എം.സി. അനിൽകുമാർ നിർവഹിച്ചു.

ഹരിതം സഹകരണം വളയനാട് വില്ലേജിലെ കർഷകർക്കുള്ള കശുമാവിൻ തൈ വിതരണോൽഘാടനം ശോഭീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർ പി.പി. ഷഹീദ അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ മനക്കൽ ശശി, കെ. ടി. ബീരാൻകോയ, എൻ. എം.ഷിംന, ബാങ്ക് പ്രസിഡണ്ട് ടി.പി. കോയമൊയ്തീൻ, വൈസ് പ്രസിഡണ്ട് പി.കെ. വിനോദ്, സെക്രട്ടറി എം. എം. വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News