കൊമ്മേരി സഹകരണ ബാങ്കിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

moonamvazhi

കൊമ്മേരി സർവ്വീസ് സഹകരണ ബേങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമായി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സഹകരണ മേഖല പ്രത്യേകിച്ച് സഹകരണ ബാങ്കുകൾ കേരളത്തിന്റെ വികസനത്തിന് നൽകിയ സംഭാവന വലുതാണെന്നും അത് തകർക്കാനുള്ള ശ്രമം തടയാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ടി.പി. കോയ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ് എൽ.സി., പ്ലസ് ടു എം.ബി.ബി എസ്, ബി.ഡി.എസ്, പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വർക്ക് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ഉപഹാരവും ക്യാഷ് അവാർഡും നൽകി. കൗൺസിലർ എൻ.സി. മോയിൻ കുട്ടി പച്ചക്കറി തൈ വിതരണവും ഡെപ്യൂട്ടി രജിസ്ട്രാർ എൻ.എം.ഷീജ സൗരജ്യോതി വായ്പാ വിതരണവും നിർവ്വഹിച്ചു. കൗൺസിലർ ഓമന മധു സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

കൗൺസിലർമാരായ എം.സി. അനിൽ കുമാർ , കവിതാ അരുൺ , എം.പി.സുരേഷ്, കെ. ഈസാ അഹമ്മദ്, ബേങ്ക് സെക്രട്ടറി എ. എം അജയകുമാർ , എൽ. രമേശൻ , രാധാകൃഷ്ണൻ പൂത്താങ്കണ്ടി , എം.കെ ബാബു , എൻ. അശോക് കുമാർ , ടി.വി. നിർമലൻ, പി.കെ.നാസർ, അസീസ് മണലൊടി , കെ.സുദേഷ് , സി. അബ്ദുൾ റഹിം, യു.സജീർ , ബേങ്ക് വൈസ് പ്രസിഡണ്ട് പി.കെ വിനോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News