കേരള സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നു

Deepthi Vipin lal

സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ് 25ന് ബുധനാഴ്ച്ച കണ്ണൂര്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂരില്‍ അറിയിച്ചു.

സഹകരണ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച തങ്ങളെ മാറി മാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. തങ്ങളുടെ പ്രോവിഡന്റ് ഫണ്ടില്‍ സഹകരണ മേഖയിലെ ലാഭവിഹിതത്തത്തില്‍ ഒരു ശതമാനം ഉള്‍പ്പെടുത്തണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിടും അത് നടപ്പില്‍ വരുത്തിയില്ല.

ഇത്തരം തുടരുന്ന അവഗണനയ്‌ക്കെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. മിനിമം പെന്‍ഷന്‍ 8000 രൂപയായി വര്‍ധിപ്പിക്കുക, മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ധിപ്പിക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സഹകരണ പെന്‍ഷന്‍ കാരെയും ഉള്‍പ്പെടുത്തുക, ശമ്പള പരിഷ്‌കാരത്തോടപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കുക എന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കെ വി ഗോപാലന്‍, മണ്ണയാട് ബാലകൃഷ്ണന്‍ , സേതുമാധവന്‍, അജയകുമാര്‍ , സി വി കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News