കേരള സഹകരണ ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനം 2020 ജനുവരി 4,5 തിയ്യതികളിൽ മലമ്പുഴയിൽ

adminmoonam

കേരള സഹകരണ ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനം 2020 ജനുവരി 4,5 തിയ്യതികളിൽ മലമ്പുഴയിൽ നടത്താൻ ഇന്ന് ചേർന്ന സംസ്ഥാന എക്സികുട്വീവ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് C.N. വിജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മലമ്പുഴ KTDC ഹോട്ടലിലായിരുന്നു യോഗം.

ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനം നടത്തിപ്പിനായി രക്ഷാധികാരികളായി C.N. വിജയകൃഷ്ണൻ, Adv: M.P. സാജു എന്നിവർ രക്ഷാധികാരികളായും, V. സുകുമാരൻ മാസ്റ്റർ (ചെയർമാൻ) മണികണ്ഠൻ മുതലമട ,ഹംസ മുളയങ്കായി (വൈസ് :ചെയർമാൻമാർ) P. കലാധരൻ (കൺവീനർ) K. അരവിന്ദാക്ഷൻ, S. അനിൽകുമാർ (ജോ. :കൺവീനർമാർ) എന്നിവരടങ്ങിയ സംഘാടക സമതി രൂപീകരിച്ചു.

സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നും നാനൂറോളം സഹകാരികൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News