കേരള ബാങ്കിന്റെ ഉദ്യോഗസ്ഥ സംഗമം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു
കേരള ബാങ്കിന്റെ മിഷന്‍ റെയിന്‍ബോ 2024 ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഗമം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ വിശ്വാസ്യതയും സുതാര്യതയും തകര്‍ക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.
സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍, ബാങ്ക് ഡയറക്ടര്‍ അഡ്വ. എസ് ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി സഹദേവന്‍ മിഷന്‍ റെയിന്‍ബോ 2024 റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് മാനേജര്‍ റോയ് എബ്രഹാം നന്ദി പറഞ്ഞു.