കേരള ബാങ്കിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടി.എൻ.പ്രതാപൻ എം.പി.
കേരള ബാങ്കിനെതിരെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും എം.പിയുമായ ടി.എൻ.പ്രതാപൻ പറഞ്ഞു. കേരള ബാങ്കിനെതിരെ സഹകരണ ജനാധിപത്യ വേദി തൃശ്ശൂർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക സഹകരണ സംഘങ്ങളെയും ജില്ലാ സഹകരണ ബാങ്കുകളുടെയും സാമ്പത്തികമായും ഭരണപരമായും തകർക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും പ്രതാപൻ കുറ്റപ്പെടുത്തി.
ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എമാരായ പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട് തുടങ്ങി നിരവധി പേർ സംസാരിച്ചു.